ചാരുംമൂട്: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കേസിലെ പ്രതികളാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍ പറഞ്ഞു. ബിജെപി നൂറനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ ചേരുന്നവരെ സ്വീകരിക്കുന്ന ചടങ്ങ് ചാരുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരിക്കുന്നവര്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് പ്രേരണ കൊടുക്കുന്നവരായതുകൊണ്ടാണ് എതിര്‍പക്ഷത്തുള്ളവരെ വേട്ടയാടി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പിണറായി ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുങ്ങിതാഴുന്ന കപ്പലില്‍ നിന്നും രക്ഷപ്പെട്ടവരെ സ്വീകരിക്കുവാന്‍ ബിജെപി ശക്തമായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നൂറനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സ്റ്റാലിന്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്വീകരണയോഗത്തില്‍ കേന്ദ്ര വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. ടി.ഒ.നൗഷാദും, ബിജെപി സംസ്ഥാന കമ്മറ്റി അംഗം വി.രാജേന്ദ്രനും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനൂപ്, അനില്‍ വള്ളികുന്നം, മധു ചുനക്കര, നവാസ് ആദിക്കാട്ടുകുളങ്ങര, സുഷമാ വി.നായര്‍, ടി.എസ്. രവീന്ദ്രന്‍, ഗോപാലകൃഷ്ണക്കുറുപ്പ്, സുരേന്ദ്രന്‍പിള്ള, കൃഷ്ണകുമാര്‍ വേടരപ്ലാവ്, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
















