കണ്ണൂര്‍: നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കക്കാട് സ്വദേശികളായ സഫ്‌വാന്‍ (23) അസറുദ്ദീന്‍ (22) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട റമീസ് എന്ന യുവാവ് ഒളിവിലാണ്. എളയാവൂര്‍ സി.എച്ച്.എം. ഹൈസ്‌കൂൡല നാല് വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ 24ന് സംഘം കാറില്‍ കയറ്റി കൊണ്ടുപോയത്. സ്‌കൂള്‍ യുവജനോത്സവം നടക്കുന്ന സമയത്തായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനികളെ കണ്ണാടിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയ ശേഷം ഇറക്കിവിടുകയായിരുന്നു. സ്‌കൂള്‍ അധികൃതരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
















