കൊച്ചി: എക്‌സൈസ് വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ഏഴിക്കര ഭാഗത്ത് പരിശോധന നടത്തി. പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. സുനുവിന്റെ നേതൃത്വത്തില്‍ പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും വരാപ്പുഴ എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് എം. ജേക്കബും പാര്‍ട്ടിയും ഏഴിക്കര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ടി. ജില്‍സണും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പാന്‍കടകളില്‍നിന്നും സ്‌കൂള്‍പരിസരങ്ങളിലെ കടകളില്‍നിന്നും 5 കിലോഗ്രാം പുകയില്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പരിശോധനകള്‍ ശക്തമാക്കുന്നതാണെന്ന് പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ലഹരി വില്‍പ്പന സംബന്ധിച്ച് പരാതികള്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ 9400069557 എന്ന നമ്പറില്‍ അറിയിക്കാം.
















