തളിപ്പറമ്പ്: ജയപ്രകാശ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി എഐവൈഎഫ് സ്വാശ്രയവിദ്യാഭ്യാസത്തിന്റെ ദുരിതങ്ങള്‍ എന്ന വിഷയത്തില്‍ തളിപ്പറമ്പില്‍ സെമിനാര്‍ സംഘടിപ്പിക്കും. രക്തസാക്ഷി ദിനമായ ഡിസംബര്‍ പത്തിന് വൈകീട്ട് 4.30ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന പരിപാടി സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.
















