Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തലൈവി ഇനി ഓര്‍മ്മകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 12:16 pm IST
in India

സിനിമാതാരത്തില്‍ നിന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ നേതാവ്. കാര്‍ക്കശ്യവും, മേധാശക്തിയും കൊണ്ട് എഐഎഡിഎംകെയെ വരുതിയില്‍ നിര്‍ത്തിയ വനിത, മൂന്നു പതിറ്റാണ്ടിലേറെ തമിഴ്‌നാട്ടിലെ മാത്രമല്ല, ദേശീയരാഷ്‌ട്രീയത്തിലെ ശ്രദ്ധേയയായ നേതാവായിരുന്നു ജെ ജയലളിത.

1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിനും വേദവല്ലിയുടെയും മകളായി കോമളവല്ലി എന്ന ജയലളിത ജനിക്കുന്നത്. കര്‍ണ്ണാടകയിലെ മൈസൂരിനടുത്തായിരുന്നു ജനനം. മൈസൂരിലെ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കുടുംബമായിരുന്നു ജയലളിതയുടേത്. രണ്ടാമത്തെ വയസ്സില്‍ ജയലളിതയ്‌ക്ക് അച്ഛനെ നഷ്ടമായി. പിന്നീട് ജയലളിതയുടെ കുടുംബം ബംഗളുരുവിലേക്ക് താമസം മാറി. അമ്മ തമിഴ് സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതോടെ ജീവിതം ചെന്നൈയിലേക്ക് മാറ്റി. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ജയലളിതയും വെള്ളിത്തരയിലെത്തി. 1961 ല്‍ ഇന്ത്യന്‍ നിര്‍മ്മിത ഇംഗ്ലീഷ് സിനിമയില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം.1965ല്‍ കന്നഡ സിനിമയില്‍ ആദ്യം നായികയായി. സി.വി ശ്രീധര്‍ സംവിധാനം ചെയ്ത ‘വൈനൈറ ആദി’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം. പിന്നീട് തെലുങ്കിലും അറിയപ്പെടുന്ന താരമായി മാറി ജയലളിത. 1980 വരെ തിരക്കുള്ള താരമായി നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചു. അറുപതുകളിലും എഴുപതുകളിലും നായികയായി എംജി രാമചന്ദ്രനോടൊപ്പം അഭിനയിക്കാന്‍ തുടങ്ങിയതാണ് ജയലളിതയുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്.

എംജിആറുമായി സൗഹൃദം സ്ഥാപിച്ചതിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ 1980ല്‍ അംഗമായി. 1982 ലാണ് രാഷ്‌ട്രീയത്തിലേക്ക് കടക്കുന്നത്. 1983 എഐഎഡിഎംകെയുടെ പ്രചാരണ വിഭാഗം മേധാവിയായി ജയലളിത നിയമിക്കപ്പെട്ടു. പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളെയും പിന്തള്ളിയാണ് അവര്‍ ഈ സ്ഥാനത്തേക്ക കടന്നുവന്നത്. 1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന ജയിച്ച് എംഎല്‍എയായി. 84ല്‍ രാജ്യസഭാംഗമായി. പാര്‍ട്ടിയില്‍ രണ്ടാമത്തെയാളായി വളര്‍ന്ന ജയളിത നേതാവായി ഉയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാല്‍ ജയളിതയ്‌ക്കെതിരേ പാര്‍ട്ടിയില്‍ തന്നെ മുറവിളി തുടങ്ങിയിരുന്നു. 1987 എംജിആര്‍ അന്തരിച്ചപ്പോള്‍ ഈ ഭിന്നത രൂക്ഷമാകുകയും പാര്‍ട്ടി പിളരുകയും ചെയ്തു. ജയലളിതയെ എതിര്‍ക്കുന്ന വിഭാഗം എം ജി ആറിന്റെ ഭാര്യ ജാനകിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.

സഭയില്‍ ക്രമപ്രകാരമല്ല, വിശ്വാസവോട്ട് നേടിയതെന്ന് കണ്ടെത്തിയിതിനെതുടര്‍ന്ന് രാഷ്‌ട്രപതി ജാനകി സര്‍ക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് ഒരു തമിഴ്‌സിനിമാ തിരക്കഥ പോലെ ജയലളിത അധികാരത്തിലേക്ക് പടികള്‍ ചവിട്ടിയത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജയലളിത വിഭാഗം 27 സീറ്റു നേടി. ജയലളിത പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു. ഇക്കാലത്താണ് തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷ ഭരിതമായ രംഗങ്ങളുണ്ടായത്. ഡിഎംകെ യുമായുള്ള സഭയിലെ ഏറ്റുമുട്ടലിനിടെ, ജയലളിതയുടെ സാരി വലിച്ചുകീറാന്‍ ശ്രമം നടന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുവരെ സഭയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് ജയലളിത സഭ വിട്ടത്. 1991 കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി, നിയമസഭയില്‍ മല്‍സരിച്ച ജയലളിതയുടെ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു. ജയലളിത മുഖ്യമന്ത്രിയുമായി. സ്ത്രീ ശാക്തീകരണമടക്കം സാമൂഹ്യ മേഖലയില്‍ നിരവധി ജനപ്രിയ പരിപാടികള്‍ നടപ്പിലാക്കിയെങ്കിലും അഴിമതി ആരോപണം നേരിട്ട ജയലളിതയ്‌ക്ക് 96ല്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ജയലളിതയും പരാജയപ്പെട്ടു.

എഐഡിഎംകെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡിഎംകെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയ അറസ്റ്റ് ചെയ്യപ്പെട്ടു. ജയയ്‌ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു. ഡിഎംകെ കാണിച്ച പ്രവൃത്തിക്ക് അടുത്ത തവണ അധികാരത്തിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിയെ കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ്റ് ചെയ്ത് തന്റെ രാഷ്‌ട്രീയപക തീര്‍ക്കുകയായിരുന്നു ജയ ചെയ്തത്. അഴിമതി മൂലം മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലുമാസം ഇവര്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടര്‍ന്നു. അപ്പോഴാണ് ഈ പകപോക്കല്‍ നടന്നത്. മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്‌ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രിം കോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. പനീര്‍സെല്‍വത്തെ ജയലളിത മുഖ്യമന്ത്രിയായി നിയമിച്ചു. മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്ന് 2002 മാര്‍ച്ച് 2ന് ജയലളിത തന്നെ വീണ്ടും മുഖ്യമന്ത്രിയാകുകയായിരുന്നു.

2006 ലെ തെരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്ക് വീണ്ടും അടിതെറ്റി. കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയായി. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 2011 വീണ്ടും ജയലളിത മുഖ്യമന്ത്രി സ്ഥാനത്തെത്തി. അധികാരത്തില്‍ വന്നയുടന്‍ തന്റെ അടുത്ത തോഴി ശശികലയെ പുറത്താക്കി പാര്‍ട്ടിയിലും ഭരണത്തിലും പുതിയ തുടക്കം കുറിച്ചു. പിന്നീട് ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും പഴയ ബന്ധം ഇവര്‍ തമ്മിലുണ്ടായില്ല. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടി തന്റെയും പാര്‍ട്ടിയുടെയും അപ്രമാദിത്വം തെളിയിച്ചു. തമിഴ്‌നാട്ടില്‍ എളുപ്പം പരാജയപ്പെടുത്താന്‍ കഴിയാത്ത നേതാവായി ജയലളിത മാറുകയാണുണ്ടായത്. ശിക്ഷിക്കപ്പെട്ട രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ് ജയലളിത.

പുരട്ചിതലൈവിക്കായി ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അനുയായികള്‍ ചെന്നൈ അപ്പേളോ ആശുപത്രിക്ക് മുന്നില്‍ എത്തുമ്പോള്‍ ഇന്ത്യയിലെ മറ്റൊരു നേതാവിനും ലഭിക്കാത്ത ജനപിന്തുണയാണ് ജയലളിതക്ക് ലഭിച്ചത്.1984 ല്‍ എംജിആര്‍ അസുഖബാധിതനായി ചെന്നൈയിലായിരുന്നപ്പോഴാണ് ഇത്തരമൊരു പ്രതികരണം കണ്ടത്. അത്രക്കുമുണ്ട് ജയലളിതയുടെ സ്വീകാര്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.