ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്ന സാഹചര്യത്തിലെ സുരക്ഷ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ഇന്ന് പ്രവര്‍ത്തിക്കില്ല. കോണ്‍സുലേറ്റിന്റെ വെബ് സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജയലളിത ഗുരുതര സ്ഥിതിയിലാണെന്ന് അറിഞ്ഞതോടെ നൂറുകണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിക്ക് മുന്നിലെത്തിയിരുന്നു. സംസ്ഥാനത്തുടെ നീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
















