പാനൂര്‍: ഗുരുസന്നിധി വാര്‍ഷിക ഉല്‍സവത്തിന് ഇന്ന് വൈകുന്നേരം 6.15 ന് കൊടിയേറും. എഴിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗുരുപ്രസാദ് സ്വാമി പ്രഭാഷണം നടത്തും. ഗുരുസന്നിധി പ്രസിഡന്റ് വി.പി.ബാലന്‍ അധ്യക്ഷത വഹിക്കും. 32 വര്‍ഷമായി ഗുരുസന്നിധിയില്‍ സേവനം നടത്തുന്ന വാസന്‍ ശാന്തിയെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിക്കും. എട്ടിന് നൃത്ത പരിപാടികള്‍ നടക്കും. നാളെ 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഫാ.ജോസഫ് പാംബ്ലാനിയും ഡോ. കെ.വി.ശശിധരനും പ്രഭാഷണം നടത്തും. എട്ടിന് യദുകുല നാഥന്‍ നാടകം അരങ്ങേറും.
സമാപന ദിവസമായ ഏഴിന് 12 ന് സമൂഹസദ്യ നടക്കും. ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രഭാഷണം നടത്തും. വി.അരവിന്ദന്‍ അധ്യക്ഷത വഹിക്കും.
















