കണ്ണൂര്‍: നോര്‍ത്ത് കേരള സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് അത്‌ലറ്റിക് മീറ്റ് ആറ്, ഏഴ് തീയതികളില്‍ മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ആറിനു രാവിലെ ഒമ്പതിനാരംഭിക്കുന്ന മീറ്റില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം.വിജയന്‍ മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 75 സ്‌കൂളുകളില്‍ നിന്ന് 1,500 ഓളം വിദ്യാര്‍ഥികള്‍ മീറ്റില്‍ പങ്കെടുക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി നാലു വ്യത്യസ്ത പ്രായ പരിധികളിലായി 56 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. എഴിനു വൈകുന്നേരം നാലിനു നടക്കുന്ന സമാപനച്ചടങ്ങില്‍ മുന്‍ ക്രിക്കറ്റ് താരം സി.എം.അശോക് ശേഖര്‍ സമ്മാനദാനം നിര്‍വഹിക്കും.
















