Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആനവണ്ടികള്‍ കട്ടപ്പുറത്ത്; കാട്ടാക്കട ഡിപ്പോയ്‌ക്ക് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 10:57 pm IST
inThiruvananthapuram

കാട്ടാക്കട: ആനവണ്ടികള്‍ കട്ടപ്പുറത്ത് വിശ്രമിക്കാന്‍ തുടങ്ങിയതോടെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. കട്ടപ്പുറത്തായ ബസുകള്‍ പണിചെയ്യാന്‍ നടപടിയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥയും അവഗണനയും ഡിപ്പോയുടെ പ്രവര്‍ത്തനം നിശ്ചലമാക്കുന്നു. സര്‍വ്വീസുകള്‍ റദ്ദാക്കി യാത്രക്കാരെ വലയ്‌ക്കുന്നത് നാളുകളായി ഡിപ്പോ പതിവാക്കിയിരിക്കുകയാണ്. മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ഡിപ്പോ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

കാട്ടാക്കട ഡിപ്പോയില്‍ എന്‍ജിന്‍ അഴിച്ചുകൊണ്ടു പോയതിനെ തുടര്‍ന്ന് കട്ടപ്പുറത്തായ ബസുകളില്‍ ചിലത്‌

ബസ്സുകള്‍ ഇല്ലെന്ന കാരണത്താല്‍ മുപ്പതോളം സര്‍വ്വീസുകള്‍ ആണ് ഓരോ ദിവസവും ഈ ഡിപ്പോയില്‍ നിന്ന് മാത്രം റദ്ദാക്കപ്പെടുന്നത്. 84 ഷെഡ്യൂളുകളാണ് മുന്‍പ് ഇവിടെ നിന്നുണ്ടായിരുന്നത്. ഇപ്പോള്‍ രേഖകളില്‍ 67 ഷെഡ്യൂളും സര്‍വീസ് അന്‍പതില്‍ താഴെയും മാത്രം. കഴിഞ്ഞ ദിവസങ്ങളില്‍ ഓപ്പറേറ്റ് ചെയ്ത സര്‍വീസുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. ബസ്സുകള്‍ ഇല്ല എന്ന ന്യായം പറയുന്ന അധികൃതര്‍ നിസ്സാര തകരാറുകള്‍ ഉള്ള ബസുകള്‍ പോലും പണി ചെയ്തു നിരത്തിലിറക്കാന്‍ കാലതാമസം വരുത്തുന്നു. ഡിപ്പോയിലെ പതിമൂന്നോളം ബസുകളാണ് ഇപ്പോള്‍ കട്ടപ്പുറത്തുള്ളത്. ഇത് കൂടാതെ മറ്റു കാരണങ്ങള്‍ കൊണ്ട് സര്‍വ്വീസ് നടത്താന്‍ കഴിയാത്തതു വേറെയും.

എഞ്ചിന്‍ തകരാറുകള്‍ പരിഹരിക്കാനുള്ള ബസ്സുകളുടെ എഞ്ചിനുകളും അനുബന്ധ ഭാഗങ്ങളും പൊളിച്ചെടുത്ത് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോയിട്ട് മാസങ്ങളായി. ഇവ പണിചെയ്തു തിരികെ എത്തിക്കാത്തതാണ് മാസങ്ങളായി ബസ്സുകള്‍ കട്ടപ്പുറത്താവാന്‍ കാരണം. ബസ്സുകളുടെ അറ്റകുറ്റ പണികള്‍ക്ക് ഡിപ്പോയില്‍ ജീവനക്കാരുണ്ട്. പക്ഷേ ബസുകളുടെ എഞ്ചിനിലുള്ള ഒരു നട്ട് മാറ്റിയിടണമെങ്കില്‍ പോലും ബസിന്റെ എഞ്ചിന്‍ പൊളിച്ചു സെന്‍ട്രല്‍ ഡിപ്പോയില്‍ എത്തിക്കണം. ചില ഉേദ്യാഗസ്ഥര്‍ ഇറക്കിയ ഉത്തരവ് കാരണം നിസ്സാര തകരാര്‍ പരിഹരിക്കാനും സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിനെ ആശ്രയിക്കുകയാണിവര്‍.

സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് കാട്ടാക്കട ഡിപ്പോ പതിവാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ദുരിതം വലുതാണ്. നാള്‍ക്കുനാള്‍ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണം എന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്നും ഉയരുമ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികള്‍ ഓരോ ദിവസവും കെഎസ്ആര്‍ടിസിക്ക് വരുത്തി വയ്‌ക്കുന്ന നഷ്ടം ലക്ഷങ്ങളുടേതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.