മാടപ്പള്ളി: പൂവത്തുംമൂട് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.കഴിഞ്ഞ ദിവസം സ്കൂള്‍ വിദ്യാര്‍ത്ഥി ഇവിടെ വാഹന അപകടത്തില്‍ മരിച്ചിരുന്നു. കുറുമ്പനാടം സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികളാണ് ദിവസവും ഈ റോഡിലൂടെ നടന്നുപോകുന്നത്. റോഡ് മുറിച്ചുകടക്കവെ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു, എന്നാല്‍ അപകടങ്ങള്‍ പലതു കഴിഞ്ഞിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
എത്രയും വേഗം മാമ്മൂട് തെങ്ങണ റോഡില്‍ പൂവത്തുംമൂട് ഭാഗത്ത് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണമെന്നും, സ്കൂള്‍ സമയത്ത് പോലീസ് സേവനം ലഭ്യമാക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സന്ധ്യ.എസ്സ്. പിള്ള, അര്.ശ്രീജേഷ്, വിനയകുമാര്‍, വിഷ്ണു ഗോപിദാസ്, സുരേഷ്, ബിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: