ചേര്‍ത്തല: കട്ടപ്പനയില്‍ നിന്നും അര്‍ത്തുങ്കലിലേക്കുള്ള കെഎസ്ആര്‍ടിസി ഫെയര്‍സ്റ്റേജ് സര്‍വീസ് മുടങ്ങുന്നതായി പരാതി. തീരദേശത്തു നിന്നും ഹൈറേഞ്ചിലേക്കുള്ള ഏക സര്‍വീസാണ് ഇത്. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും അടക്കം നൂറ് കണക്കിനാളുകള്‍ക്ക് പ്രയോജന പ്രദമായ സര്‍വീസ് അടിക്കടി മുടങ്ങുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കട്ടപ്പന ഡിപ്പോയില്‍ നിന്നും ഉച്ചയ്‌ക്ക് 2.20 ഓടെ പുറപ്പെടുന്ന ബസ് വൈകിട്ട് 8.15 നാണ് അര്‍ത്തുങ്കലില്‍ എത്തുന്നത്.
അടുത്ത ദിവസം രാവിലെ ആറിന് ഇവിടെ നിന്നും പുറപ്പെട്ട് ചേര്‍ത്തല, വൈക്കം, കൂത്താട്ടുകുളം, തൊടുപുഴ വഴി ഉച്ചയ്‌ക്ക് 12.30 ന് തിരികെ കട്ടപ്പനയിലെത്തും. ദിവസേന 12000 ത്തിലധികം രൂപ കളക്ഷന്‍ കിട്ടുന്ന സര്‍വീസ് മുടക്കുന്നത് സ്വകാര്യ ബസുടമകളെ സഹായിക്കാനാണെന്നാണ് വിമര്‍ശനം.
ബസ് സര്‍വീസ് മുടക്കമില്ലാതെ നടത്തണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണമേഖലാ ഓള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാര്‍ ഗതാഗത വകുപ്പ് മന്ത്രിക്കും, കെഎസ്ആര്‍ടിസി എംഡിക്കും നിവേദനം നല്കി.
















