കണ്ണൂര്‍: വ്യവസായിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാജേഷ് നമ്പ്യാര്‍ക്കെതിരെ മംഗളൂരു കോടതിയുടെ അറസ്റ്റ് വാറണ്ട്. വഞ്ചനാ കേസില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കണ്ണൂര്‍ ടൗണ്‍ സിഐക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. കണ്ണൂരില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്എടിഎ എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്നു രാജേഷ് നമ്പ്യാര്‍. കര്‍ണാടക സ്വദേശി നല്കിയ പരാതിപ്രകാരമാണ് അറസ്റ്റ് വാറണ്ട്. സ്ഥാപനത്തിന്റെ ഡയരക്ടര്‍മാരായ റാംമോഹന്, സുകേഷ്, ശരത് നമ്പ്യാര്‍, ഷെറിന് എന്നിവര്‍ക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: