കണ്ണൂര്‍: കെ.എം.സി നമ്പറില്ലാതെ കണ്ണൂര്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ടൗണ്‍ സി.ഐ വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓട്ടോതൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റവും ഓട്ടോറിക്ഷ തടയലും പതിവായിരുന്നു. ഇന്നലെ പരസ്യ കയ്യാങ്കളിക്കും വേദിയായി. ഇതിനെ തുടര്‍ന്ന് ടൗണ്‍ സിഐ ഓട്ടോ തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കെഎംസി നമ്പറില്ലാത്ത ഓട്ടോകള്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഓട്ടോ തടയല്‍ സമരത്തില്‍ നിന്നും പിന്‍വാങ്ങിയതായി സംയുക്ത ഓട്ടോ തൊഴിലാളി നേതാക്കള്‍ പറഞ്ഞു. സിഐ യുമായി നടത്തിയ ചര്‍ച്ചയില്‍ എന്‍.ലക്ഷ്മണന്‍ കെ.രാജീവന്‍, വി.ശശിധരന്‍ കെ.പി.ഗുരുദാസ്, അബ്ദുള്‍ സത്താര്‍ എന്നിവര്‍ പങ്കെടുത്തു.
















