ചേര്‍ത്തല: ക്ഷീരവികസന വകുപ്പ് നേതൃത്വത്തില്‍ തൈക്കാട്ടുശേരി ബ്ലോക്ക് ക്ഷീരസംഗമം മൂന്നിന് പെരുമ്പളത്ത് നടക്കും. രാവിലെ അരയുകുളങ്ങര ക്ഷീരസംഘം പരിസരത്ത് കന്നുകാലി പ്രദര്‍ശനം നടക്കും. 8.30നു പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷിബു സംഗമം ഉദ്ഘാടനം ചെയ്യും. പി. ജി. മുരളീധരന്‍ അധ്യക്ഷനാകും. ഗവ. എച്ച്എസ് എല്‍പി സ്‌കൂളില്‍ 9.30നു ക്ഷീരകര്‍ഷക സെമിനാര്‍ നടക്കും. ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.ജി ശ്രീലത മോഡറേറ്ററാകും. ഗിരിജ വല്ലഭന്‍, യു.അക്ബര്‍ഷാ എന്നിവര്‍ വിഷയം അവതരിപ്പിക്കും.
11നു പൊതുസമ്മേളനം കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. എ.എം ആരിഫ് എംഎല്‍എ അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ് മുഖ്യപ്രഭാഷണം നടത്തും.
















