കൊച്ചി: ആന്ധ്രാ സ്വദേശിനി പള്ളുരുത്തിയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തിയ പശ്ചാത്തലത്തില്‍ പോലീസ് കോര്‍ഗ്രൂപ്പ് രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ക്രിമിനലുകളെയും ഇതര സംസ്ഥാന മയക്കുമരുന്നുമാഫിയയെയും നിരീക്ഷിക്കാനാണ് പരിചയ സമ്പന്നരായ പോലീസ് ഉേദ്യാഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ഗ്രൂപ്പിനു രൂപം നല്‍കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കോര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി.മോഹനദാസ് നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് ഡിജിപി ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അന്തര്‍ സംസ്ഥാന തീവണ്ടികളില്‍ പോലീസ് സംഘം പരിശോധന നടത്തണം. എറണാകുളത്തെയും പള്ളുരുത്തിയിലെയും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഇതര സംസ്ഥാന മാഫിയ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി ചില സൂചനകളുണ്ട്. പോലീസ് കോര്‍ ഗ്രൂപ്പ് മറ്റ് ജില്ലകളിലും രൂപീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.















