ന്യൂദല്‍ഹി: പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് ബംഗ്‌ളാദേശിലേക്ക് പോകും. ആദ്യമായാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി ബംഗ്‌ളാദേശ് സന്ദര്‍ശിക്കുന്നത്.
അടുത്ത മാസം ബംഗ്‌ളാ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഭാരതം സന്ദര്‍ശിക്കുന്നുണ്ട്. അതിനു മുന്നോടിയായാണ് പരീക്കറിന്റെ യാത്ര. മൂന്നു സേനകളുടേയും ഉപമേധാവികളും അദ്ദേഹത്തിന് ഒപ്പമുണ്ടാകും.
















