മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാന്റെ വീട്ടില്‍ മോഷണം .80 ലക്ഷം വിലവരുന്ന ആഭരണങ്ങള്‍ മോഷണം പോയതായാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ആമിറിന്റെ ഭാര്യ കിരണ്‍ റാവു പോലീസില്‍ പരാതി നല്കി.
ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ആഭരണങ്ങള്‍ നഷ്ടമായത്. ഒരു വൈര മാലയും ഒരു മോതിരവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇതിനു ഏകദേശം 80 ലക്ഷം രൂപയോളം വിലവരുമെന്നു കണക്കാക്കുന്നു.
കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന മാലയും മോതിരവും ഇന്നു നോക്കുമ്പോള്‍ കാണാനില്ലെന്നാണു പരാതിയില്‍ പറയുന്നത്. കിരണിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിസി 453 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംഭവത്തില്‍ പോലീസ് വീട്ടുജോലിക്കാരെയും കിരണ്‍ റാവുവിന്റെ അസിസ്റ്റന്റ് സൂസന്നയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: