ഹൈദരാബാദ്: രേഖകളില്ലാതെ 36 ലക്ഷത്തിലധികം രൂപയുടെ പഴയ നോട്ടുകള്‍ മാറി പുതിയ നോട്ടുകള്‍ നല്‍കിയതിനു സീനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് എടുത്തു. അഴിമതിനിരോധന നിയമം അനുസരിച്ചാണ് ഇവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹൈദരാബാദ് പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് കെ.സുധീര്‍ബാബു, ഹിമായത് നഗര്‍ സബ് പോസ്റ്റ് ഓഫിസിലെ സബ് പോസ്റ്റുമാസ്റ്റര്‍ ജി.രേവതി, ഓഫിസ് അസിസ്റ്റന്റ് ജി.രവി തേജ എന്നിവര്‍ക്കെതിരെയാണു കേസ്.
മതിയായ രേഖകളില്ലാതെ 36.28 ലക്ഷം രൂപയുടെ പഴയ 500, 1000 നോട്ടുകള്‍ സ്വീകരിച്ച്, യഥാര്‍ഥ ആവശ്യക്കാര്‍ക്കു വിതരണം ചെയ്യാനായി ഏല്‍പിച്ച 2000 രൂപയുടെ നോട്ടുകള്‍ പകരം നല്‍കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണു കേസ്.
















