തലശ്ശേരി: ഏതാനും ദിവസം മമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മര്‍ദ്ദിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്രയിലെ എമ്പ്രാന്റവിട സുബീഷിന്റെ സഹോദരന്‍ അജേഷ് തലശ്ശേരി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. സുബീഷിനെ യാതൊരു കാരണവുമില്ലാതെ ക്രൂരമായി മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുത്തു മൂന്നു ദിവസത്തോളം അന്യായമായി തടവില്‍ വെക്കുകയും പീഡിപ്പിക്കുകയും ചെയ്തു. സഹോദരന്റ വിവരം അന്വേഷിച്ച് ഡിവൈഎസ്പി ഓഫീസിലെത്തിയ തന്നെ അപമാനിക്കുകയും ചെയതു. തലശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകരമാണ് തന്റെ സഹോദരനെ അറസ്റ്റു ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ടാണ് സഹോദരന്‍ തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിനെതിരെ തലശ്ശേരി കോടതിയില്‍ ഹരജി നല്‍കിയത്. കോടതി ഹരജി പരിഗണിക്കുകയും പിന്നീട് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. അഡ്വ. പി.പ്രേമരാജന്‍ അജേഷിന് വേണ്ടി കോടതിയില്‍ ഹാജരായി.
















