ആലപ്പുഴ: മികാസ ഫുട്‌ബോള്‍ ക്ലബ്ബും ഹീറോ മോട്ടോര്‍ കോര്‍പും ചേര്‍ന്നൊരുക്കുന്ന ഹീറോ മികാസ ഓള്‍ കേരള സെവന്‍സ് ഫ്‌ലഡ്‌ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 30 മുതല്‍ ഡിസംബര്‍ നാലു വരെ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും. ആലപ്പുഴ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് 30നു രാത്രി ഏഴിന് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ കെ.എം.ഐ.മേത്തര്‍ മുഖ്യാതിഥിയായിരിക്കും. പോര്‍ട് ട്രസ്റ്റ് കൊച്ചിയും സാറ്റ് എഫ്‌സി മലപ്പുറവും തമ്മിലാണ് ഉദ്ഘാടന മത്സരം. തുടര്‍ന്നു ജിംഖാന തൃശൂരും കോസ്‌മോസ് കോട്ടയവും തമ്മിലുള്ള മത്സരം. ഡിസംബര്‍ ഒന്നിനു രാത്രി ഏഴു മുതല്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം തിരുവനന്തപുരവും ക്വാര്‍ട്‌സ് എഫ്‌സി കോഴിക്കോടും തമ്മിലും നോവ അരപ്പെറ്റ വയനാടും ആലപ്പുഴ മികാസാ ഫുട്‌ബോള്‍ ക്ലബ്ബും തമ്മ!ിലും മത്സരിക്കും. രണ്ടിന് ഒന്നാം സെമി ഫൈനലില്‍ ആദ്യ ദിവസത്തെ ജേത!ാക്കള്‍ തമ്മ!ിലും മൂന്നിനു രണ്ടാം സെമി ഫൈനലില്‍ രണ്ടാം ദിവസത്തെ ജേതാക്കള്‍ തമ്മിലും ഏറ്റുമുട്ടും. നാലിനു രാത്രി ഏഴു മുതല്‍ ഫൈനല്‍ മത്സരം നടക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നു സംഘാടക സമിതി അറിയിച്ചു.















