ആലപ്പുഴ: നോട്ട് അസാധുവാക്കലിനെതിരെ ഇടതു കക്ഷികള്‍ നടത്തുന്ന ബന്ത് കള്ളപ്പണക്കാരുടെ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് കെ. സോമന്‍. സഹകരണ മേഖലയെ സംരക്ഷിക്കാനെന്ന വ്യാജേന നടത്തുന്ന പ്രതിഷേധത്തില്‍ ഒപ്പമുള്ള കക്ഷികളെപോലും ഒരുമിച്ചുനിര്‍ത്താന്‍ കഴിയാത്തത് വിശ്വാസ്യത നഷ്ടപ്പെട്ട നിലപാടു മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ജനജീവിതം ദുരിതത്തിലാക്കുന്ന ബന്ത് തള്ളിക്കളയണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















