ആലപ്പുഴ: കള്ളപ്പണത്തിനും ,കള്ളനോട്ടിനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ നടക്കുന്ന കള്ളപ്രചാരണത്തിനെതിരെ ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29ന് രാവിലെ 10ന് ആലുക്കാസ് ഗ്രൗണ്ടില്‍ ജനകീയ സദസ്സ് സംഘടിപ്പിക്കും. ജില്ലാപ്രസിഡന്റ് കെ.സോമന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജനകീയ സദസ്സ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.















