കണ്ണൂര്‍: ഭരണഘടന നിലവില്‍ വന്നതിന്റെ വാര്‍ഷികദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഭരണഘടനയുടെ ആമുഖം വായിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എം പി, ജയിംസ് മാത്യു എം എല്‍ എ, സബ് കലക്ടര്‍ രോഹിത് മീണ, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, മറ്റ് ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















