ആലപ്പുഴ: സാമൂഹികനീതി വകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ലിംഫ് മാനുഫാക്ച്ചറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് കൈകൊണ്ട് ഉപയോഗിക്കുന്ന ട്രൈസൈക്കിള്‍, വീല്‍ചെയറുകള്‍, ക്രച്ചസ്, കാലിപ്പേര്‍സ്/ലിംമ്പ്‌സ്, റൊളാറ്റേഴ്‌സ്, ഹിയറിങ് എയ്ഡ്‌സ്, ബ്രയ്‌ലി കെയിന്‍ ആന്‍ഡ് സ്ലേറ്റ്, വോക്കിങ് സ്റ്റിക്ക്, മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള എംഎസ്‌ഐഇഡി കിറ്റുകള്‍ എന്നിവ സൗജന്യമായി നല്‍കുന്നതിന് ഉപകരണ നിര്‍ണയക്യാമ്പ് സംഘടിപ്പിക്കുന്നു.
ജില്ലയിലെ 15,000 രൂപ വരെ വാര്‍ഷിക വരുമാന പരിധിയില്‍ വരുന്ന അംഗപരിമിതര്‍ക്കായാണ് ക്യാമ്പ്. ഉപകരണങ്ങള്‍ ആവശ്യമുള്ള അംഗപരിമിതര്‍ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് (40 ശതമാനത്തിലധികം) വരുമാനം തെളിയിക്കുന്ന രേഖ, (റേഷന്‍ കാര്‍ഡ്/എംഎല്‍എ/എംപി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്/മറ്റ് രേഖകള്‍) റേഷന്‍ കാര്‍ഡ്/തെരഞ്ഞെടുപ്പ് ഐഡി/ആധാര്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ക്യാമ്പില്‍ എത്തണം. ചേര്‍ത്തല താലൂക്ക് പരിധിയിലുള്ളവര്‍ക്ക് ചേര്‍ത്തല ടൗണ്‍ഹാളില്‍ 29ന് സംഘടിപ്പിക്കുന്ന ക്യാമ്പിലും കുട്ടനാട്, അമ്പലപ്പുഴ താലൂക്കിലുള്ളവര്‍ക്ക് ആലപ്പുഴ ടൗണ്‍ഹാളില്‍ 30നും കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്ക് പരിധിയിലുള്ളവര്‍ക്ക് ഹരിപ്പാട് നഗരസഭ കമ്മ്യൂണിറ്റിഹാളില്‍ ഡിസംബര്‍ ഒന്നിനു സംഘടിപ്പിക്കുന്ന ക്യാമ്പിലും പങ്കെടുക്കാം. രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹികനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04772253870.















