ഇരിട്ടി: ദിവസേന ആയിരകണക്കിന് നിര്‍ദ്ദനരായ രോഗികള്‍ ചികിത്സക്ക് എത്തുന്ന മലയോര മേഖലയുടെ ഏക ആശ്രയമായ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചു സാധാരണ ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ബിജെപി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യ നന്മ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഉയര്‍ന്ന മൂല്യമുള്ള നോട്ട് നിരോധനത്തെ രാഷ്‌ട്രീയമായി എതിര്‍ത്ത് കള്ളപ്പണക്കാര്‍ക്ക് സഹായകമാകുന്ന സമരം നടത്തുന്ന സംസ്ഥാന സര്‍ക്കാറും സിപിഎമ്മും പാവങ്ങളുടെ യഥാര്‍ത്ഥ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണെന്നും ബി ജെ പി ആരോപിച്ചു. യോഗത്തില്‍ കെ. ശിവശങ്കരന്‍ , കെ. ജയപ്രകാശ്, എ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















