കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്ന് ടി.വി.ഇബ്രാഹിം എംഎല്‍എ. എസ്പിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാധ്യമ സെമിനാറില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് നേരിടുന്നത് വെല്ലുവിളിയാണ്. ഹൈക്കോടതിയും ജുഡീഷ്യറിയും തങ്ങളുടേതാണെന്ന് ചില അഭിഭാഷകര്‍ പെരുമാറുകയാണ്.
ശബ്ദമില്ലാത്തവന്റെ ശബ്ദവും വെളിച്ചമില്ലാത്തവന്റെ വെളിച്ചവുമാണ് മാധ്യമമെന്ന് എല്ലാവരും മനസ്സിലാക്കണം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എം.കെ.അബ്ദുള്‍ ഖാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു., എ.സി.റഫീഖ് സ്വാഗതവും നാസര്‍ നങ്ങാരത്ത് നന്ദിയും പറഞ്ഞു.
















