കോളയാട്: നവംബര്‍ 26 ‘ഭരണഘടനാദിനമായി ആചരിക്കും. ഇതിനു മുന്നോടിയായി പുന്നപ്പാലം എം.ജി.എം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഘോഷയാത്ര നടത്തി. പുന്നപ്പാലം മുതല്‍ കോളയാട് ടൗണ്‍ വരെ നടത്തിയ ഘോഷയാത്രയില്‍ മുത്തുക്കുടകളും,രാഷ്‌ട്ര ശില്‍പ്പികളായ നേതാക്കളുടെ പ്ലോട്ടുകളും, ദേശീയ ഉദഗ്രദന മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും അകമ്പടിയായി ഉണ്ടായിരുന്നു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ ഷിബു ജോണ്‍, പ്രിന്‍സിപ്പല്‍ മറിയം എം.എല്‍, , അഡ്മിനീസ്‌ട്രെറ്റിവ് ഓഫീസര്‍ റോജ.എം.കെ, പി.ടി.എ.പ്രസിഡണ്ട് വിനോദ് കുമാര്‍ പുഞ്ചക്കര, മദര്‍ പി.ടി.എ പ്രമീള പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















