Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആര്‍എസ്എസിനെതിരെ പോലീസ് -സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 09:21 pm IST
inKannur

പാനൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധത്തിലെ വെളിപ്പെടുത്തല്‍ മാതൃക പിന്തുടര്‍ന്ന് ആര്‍എസ്എസിനെതിരെ പോലീസ്-സിപിഎം നീക്കം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്രയിലെ സുബീഷിനെ ക്രൂരമായി മര്‍ദ്ദിച്ച് ജില്ലയില്‍ നടന്ന ചില കൊലപാതകക്കേസുകളില്‍ തുടരന്വേഷണം നടത്താനാണ് കരുനീക്കം. അന്വേഷണം പൂര്‍ത്തിയായി വിചാരണ ആരംഭിക്കാന്‍ പോകുന്ന കേസുകളിലാണ് ഡിവൈഎസ്പിമാരായ പ്രിന്‍സ് എബ്രഹാം, പി.സദാനന്ദന്‍ എന്നിവരെ ഉപയോഗിച്ച്് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വം നീക്കം നടത്തിയത്. 2012 ല്‍ ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കെടുത്ത കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകരായ കൊടിസുനി, ടി.കെ.രജീഷ് എന്നിവര്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍, കുന്നോത്ത്പറമ്പിലെ കെസി.രാജേഷ്, മുഴപ്പിലങ്ങാട് സൂരജ്, പാനൂരിലെ വിസി.വിനയന്‍ വധങ്ങളില്‍ പങ്കെടുത്തവരെക്കുറിച്ച് ഇവര്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇതില്‍ കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം ടിപി.ചന്ദ്രശേഖരന്‍ വധമന്വേഷിച്ച പ്രത്യേക അന്വേഷണസംഘം തുടരന്വേഷണം പ്രാഥമികമായി നടത്തിയിരുന്നു. പിന്നീട്് അതു അട്ടിമറിക്കപ്പെട്ടു. ആ ഘട്ടത്തില്‍ സിപിഎം നേതൃത്വം ഏറെ പ്രതിരോധത്തിലായിരുന്നു. ഇതിനുശേഷം ആര്‍എസ്എസ് ജില്ലാനേതാവ് കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധങ്ങളിലും സിപിഎം കടുത്ത സമ്മര്‍ദ്ധം നേരിട്ടിരുന്നു. ജില്ലാസെക്രട്ടറി പി.ജയരാജനായിരുന്നു രണ്ടു കൊലപാതകങ്ങളും ആസൂത്രണം ചെയ്തതെന്ന്് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസുകളില്‍ പി.ജയരാജനും മറ്റു നേതാക്കളും പ്രതികളായത്. അതില്‍ രാഷ്‌ട്രീയ ഇടപ്പെടലുകള്‍ ഒന്നുമുണ്ടായില്ല. സമാനമായ രീതിയില്‍ ആര്‍എസ്എസ് നേതാക്കളെയും പ്രവര്‍ത്തകരെയും കേസുകളില്‍ ഉള്‍പ്പെടുത്തി തന്റെ രാഷ്‌ട്രീയവൈരം തീര്‍ക്കാനാണ് പി.ജയരാജന്റെ പുറപ്പാട്. സിബിഐ അന്വേഷിച്ച്് കുറ്റപത്രം നല്‍കിയ ഫസല്‍ കേസിലാണ് പ്രഥമ പരിഗണന. ജില്ലാസെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍സെക്രട്ടറിയും തലശേരി നഗരസഭാംഗവുമായ കാരായി ചന്ദ്രശേഖരന്‍ എന്നിവരെ ഫസല്‍വധക്കേസില്‍ നിന്നും രക്ഷിക്കാമെന്ന വ്യാമോഹമാണ് പി.ജയരാജന്‍ വെച്ചുപുലര്‍ത്തുന്നത്. അതിനു കൂട്ടുനില്‍ക്കാന്‍ രണ്ടു ഡിവൈഎസ്പിമാരെയും സിപിഎമ്മിനു ലഭിച്ചിട്ടുണ്ട്. വാളാങ്കിച്ചാലില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് മോഹനന്‍ കേസിലെ പ്രതികളെ സഹായിച്ചൂവെന്ന കുറ്റമാരോപിച്ചാണ് ചെമ്പ്രയിലെ സുബീഷിനെ ഡിവൈഎസ്പി പ്രിന്‍സ്എബ്രഹാം പിടികൂടുന്നത്. പിന്നീട് കേസുമായി ഒരുബന്ധവുമില്ലാത്ത കണ്ണൂര്‍ ഡിവൈഎസ്പി പി.സദാനന്ദന്‍ എത്തി സുബീഷിനെ ക്രൂരമായി മര്‍ദ്ദിച്ച് ഫസല്‍ വധത്തില്‍ പങ്കെടുത്തൂവെന്നും മറ്റു രണ്ടുകേസുകളിലും ഉള്‍പ്പെട്ടുവെന്നും പറയിപ്പിക്കുകയായിരുന്നു. മൂന്നാംമുറ പ്രയോഗിച്ച്് ഒരു യുവാവിനെക്കൊണ്ട് കാര്യങ്ങള്‍ നേടിയശേഷം സിപിഎം ഓഫീസിലും മാധ്യമങ്ങള്‍ക്കും ഫസല്‍ വധത്തിലെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ലഭിച്ചൂവെന്ന്് അറിയിക്കുകയായിരുന്നു. സിബിഐ സംഘത്തിനു സുബീഷില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ട്. എറണാകുളം സിബിഐ കോടതിയില്‍ വിചാരണ നടക്കുന്ന ഫസല്‍ കേസ് അട്ടിമറിക്കാനാണ് സിപിഎം നീക്കമെന്നും വിലയിരുത്തപ്പെടുന്നു. ജില്ലയില്‍ സിപിഎം നടത്തുന്ന കൊലപാതക രാഷ്‌ട്രീയത്തിനെതിരെ വന്‍ജനവികാരം ഉയര്‍ന്നതും ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുണ്ട്. കേസുകള്‍ തുടരന്വേഷിച്ച് ആര്‍എസ്എസിനെ പ്രതികൂട്ടിലാക്കി സമൂഹമധ്യത്തില്‍ മോശമായി ചിത്രീകരിക്കാനാണ് ശ്രമം. നവമാധ്യമങ്ങളിലൂടെ ആര്‍എസ്എസ് നേതാക്കളെ മോശമായി ചിത്രീകരിക്കുന്നുമുണ്ട്.

സിപിഎം ഗുണ്ടാവാഴ്ചയും അസഹിഷ്ണുതയും ഉയര്‍ത്തുന്ന ഭീതിയില്‍ കണ്ണൂര്‍ പതിറ്റാണ്ടുകളായി നീറികഴിയുന്നത്് ലോകം മുഴുവന്‍ ഇന്നു ചര്‍ച്ചയായി മാറിയിരിക്കുന്നു. ഇതിനെതിരെ മറ്റൊന്നും ചെയ്യാനാകാതെ ഭരണത്തണലില്‍ പോലീസിനെ വെച്ച്് കളളക്കേസുകള്‍ സൃഷ്ടിക്കാനുളള തരംതാണ നിലപാടാണ് സിപിഎം നേതൃത്വം ജില്ലയില്‍ നടത്തുന്നത്.ഇതിനെതിരെ നിയമപോരാട്ടങ്ങള്‍ക്ക് തയ്യാറാവുകയാണ് ആര്‍എസ്എസ് നേതൃത്വം. പ്രിന്‍സ്എബ്രഹാം, പി.സദാനന്ദന്‍ എന്നിവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകും. ഫസല്‍ കേസ് വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്കെതിരെ സിബിഐക്കു പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം ആസൂത്രണത്തിനു പിന്നില്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച സിപിഎം നേതാക്കളെക്കുറിച്ചും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.