Categories: Kannur

പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കുട്ടികള്‍ മാതൃകയാകുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പയ്യാവൂര്‍: പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന്റെ ഭാഗമായി പയ്യാവൂര്‍ ഗവ. യുപി സ്‌കൂളിലെ കുട്ടികള്‍ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോയ് ജോസഫ് ഏറ്റുവാങ്ങിക്കൊണ്ട് ശുചിത്വഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിച്ചു. ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് ഐ.വി.പുഷ്പവല്ലി, സ്‌കൂള്‍ ലീഡര്‍ പി.എസ്.ദേവാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം.പി.സിറിയക് നന്ദി രേഖപ്പെടുത്തി.