തുര്‍ക്കി: തുര്‍ക്കിയിലെ അദാനയ്‌ക്ക് സമീപം കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനാറ് പേര്‍ക്ക് പരിക്കേറ്റു. അദാനയിലെ ഗവണ്‍മെന്റ് കെട്ടിടത്തിന് സമീപത്ത്് നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ തുര്‍ക്കിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നി്‌ല ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
















