ലണ്ടന്‍: കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് പോപ് ഗായിക മഡോണയുടെയും സംവിധായകന്‍ ഗൈ റിച്ചിയുടെയും മകന്‍ റോക്കോ റിച്ചി അറസ്റ്റില്‍.
ലണ്ടനിലെ പ്രിംറോസ് ഹില്ലില്‍നിന്ന് പതിനാറുകാരനായ റോക്കോയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ റോക്കോയുടെ പ്രവര്‍ത്തി ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
















