സൈന്യം കണ്ടെടുത്ത ആയുധങ്ങള്‍
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിവിധയിടങ്ങളില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ 12 താലിബാന്‍ ഭീകരരെ വധിച്ചു. 23 ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
കാബൂളില്‍ ഷിയാ ആരാധനാലയത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം ശക്തമായ പരിശോധനയാണ് അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളില്‍ സുരക്ഷാസേന നടത്തുന്നത്.
ഹെല്‍മന്ദ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോര്‍ ഗാഹ് നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ എട്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. കൂടാതെ സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ 34 പ്രവിശ്യകളില്‍ നിന്നായി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
















