ബെര്‍ലിന്‍: പൈലറ്റ് സമരത്തെ തുടര്‍ന്ന് ജര്‍മനിയിലെ ലുഫ്താന്‍സ എയര്‍ലൈന്‍സ് 900 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ബുധനാഴ്ച 3000 സര്‍വീസുകളാണ് കമ്പനി ഷെഡ്യൂള്‍ ചെയ്തിരുന്നത്. വേതന തര്‍ക്കത്തെ തുടര്‍ന്നാണ് പൈലറ്റ് യൂണിയന്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സമരം പതിനായിരക്കണക്കിനു യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു.
















