അമി ബേറ
വാഷിങ്ങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ഇന്ത്യന്‍ വംശജനായ അമി ബേറ മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ യുഎസ് കോണ്‍ഗ്രസില്‍ എത്തിയ ഇന്ത്യന്‍ വംശജരുടെ എണ്ണം അഞ്ചായി.
51 വയസുള്ള ബേറയുടെ വോട്ടെണ്ണല്‍ കഴിഞ്ഞ ദിവസമാണ് തീര്‍ന്നത്. രാജാ കൃഷ്ണ മൂര്‍ത്തി( ഇല്ലിനോയിസ്) പ്രമീള ജയ്‌പാല്‍( വാഷിങ്ങ്ടണ്‍) റോ ഖന്ന( കാലിഫോര്‍ണിയ)എന്നിവരാണ് മറ്റുള്ളവര്‍.കമലാ ഹാരീസ് സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബേറ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി സ്‌കോട്ട് ജോണ്‍സിനെയാണ് തോല്‍പ്പിച്ചത്. ബേറക്ക് 129,064 വോട്ട് ലഭിച്ചു.മുന്‍പ് ദലീപ് സിങ്ങ് സൗന്ദ് മൂന്നു തവണ യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
















