Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം വിലസുന്നു; ആശങ്കയോടെ രക്ഷിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 11:33 am IST
in Malappuram

മലപ്പുറം: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടുപോകാനുള്ള ശ്രമം നടന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കല്‍പകഞ്ചേരി, തിരൂര്‍, താനൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷന്‍ പരിധികളിലായാണ് കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നത്. സംഭവം ആവര്‍ത്തിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലു കുട്ടികളെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പോലീസില്‍ പരാതി ലഭിച്ചത്. താനാളൂര്‍ ചുങ്കം സ്വദേശിയും വളവന്നൂര്‍ ബാഫഖി യതീംഖാന ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ പതിനഞ്ചുകാരന്‍ രാവിലെ സ്‌കൂളിലേക്കു പോകാന്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് ഓമ്‌നി വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ആളൊഴിഞ്ഞ റോഡില്‍ വച്ചായിരുന്നു സംഭവം. ബസ് കയറാന്‍ നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് മുന്നില്‍ വാന്‍ നിര്‍ത്തി സംഘം ഒരു മൊബൈല്‍ പുറത്തേക്കിട്ട ശേഷം വിദ്യാര്‍ത്ഥിയോട് അതെടുത്തുകൊടുക്കാന്‍ പറഞ്ഞു. മൊബൈലുമായി അടുത്തെത്തിയ കുട്ടിയെ വാനിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിച്ചു. കുട്ടി കുതറിമാറാന്‍ ശ്രമിച്ചു, ആ സമയം എതിര്‍ ഓട്ടോറിക്ഷ വന്നതിനാല്‍ സംഘം ശ്രമം ഉപേക്ഷിക്കുകയും കുട്ടിയെ ശക്തിയോടെ പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. റോഡരികില്‍ വീണ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. നടുവിനും കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വാന്‍ നീല നിറത്തിലുള്ളതാണെന്നും കെഎല്‍ 11 111 എന്ന നമ്പറാണെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. താടി വച്ച രണ്ടു പേരാണ് വാനിലുണ്ടായിരുന്നത്. ഇവര്‍ തമിഴ് കലര്‍ന്ന മലയാളമാണ് സംസാരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവം നടന്നയുടനെ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് നീല ഓമ്‌നി വാനിനായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ താനൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് ഓമ്‌നി വാനിലെത്തിയ സംഘം രണ്ട് സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നു. തുവ്വക്കാട്, കന്മനം ഭാഗങ്ങളിലായിരുന്നു ഈ സംഭവങ്ങള്‍. സ്‌കൂളിലേക്കു പോകുകയായിരുന്ന കന്മനം എഎംയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയുമാണ് ഓംനി വാനിലെത്തിയ സംഘം അന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. രാവിലെയും ഉച്ചയ്‌ക്കുമായിട്ടായിരുന്നു ഇരു സംഭവങ്ങളും നടന്നത്. രാവിലെ സ്‌കൂളിലേക്കു പോകുന്നതിനിടെ ആളൊഴിഞ്ഞ റോഡില്‍ വാഹനം നിറുത്തി നാലംക്ലാസുകാരിയായ വിദ്യാര്‍ത്ഥിയോട് വാഹനത്തില്‍ നിന്നിറങ്ങിയ രണ്ടു പേര്‍ പാടത്തേക്കുള്ള വഴി ചോദിച്ചു. ഇറങ്ങിയ രണ്ടു പേര്‍ അല്‍പം മുന്നോട്ടേക്കു നടന്നു. പെണ്‍കുട്ടി മറുപടി പറയാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ വാഹനത്തിലേക്കു വലിച്ചിട്ടു. ഈ സമയം ഇയാള്‍ക്ക് ഫോണ്‍ വന്നിരുന്നതായും സാര്‍ എന്ന് അഭിസംബോധനം ചെയ്താണ് സംസാരിച്ചതെന്നും കുട്ടി പറഞ്ഞു. ഫോണില്‍ സംസാരിക്കുന്നതിനിടെ കാറിലുണ്ടായിരുന്നയാള്‍ കുട്ടിയുടെ കൈ വിട്ടിരുന്നു. ഉടന്‍ കുതറിയോടിയ കുട്ടി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. വാഹനത്തിനു പുറത്തുണ്ടായിരുന്ന രണ്ടു പേര്‍ കുട്ടിയെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും കുട്ടി തൊട്ടടുത്തുള്ള അങ്ങാടിയിലെത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ചു.

വഴിചോദിച്ചായിരുന്നു അഞ്ചാം ക്ലാസുകാരനെയും സംഘം വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചത്. സ്‌കൂളിലെത്തിയ കുട്ടികള്‍ അദ്ധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അദ്ധ്യാപകര്‍ കുട്ടികളുടെ രക്ഷിതാക്കളെയും കല്‍പകഞ്ചേരി പൊലീസിലും വിവരം അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് ഇരു കുട്ടികളുടെയും വീടുകളിലെത്തി പൊലീസ് മൊഴിയെടുത്തു. തന്നെ വാനിലേക്കു വലിച്ചിട്ട സമയം മുന്‍സീറ്റിലിരുന്ന ആളുടെ മടിയില്‍ ഒരു കുട്ടി ഉണ്ടായിരുന്നതായും ഈ കുട്ടിയുടെ വായ അമര്‍ത്തിപ്പിടിച്ചിരുന്നതായും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി പൊലീസിനോടു പറഞ്ഞു. വാഹനത്തിലുള്ളവരെ കണ്ടാല്‍ അറിയുമെന്നും കുട്ടി പറഞ്ഞു. അതേസമയം ഇതുവരെ എവിടെയും മിസ്സിങ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെയും സംഘം സഞ്ചരിച്ച മാരുതി ഓമ്‌നി വാനും പിടികൂടാനുമുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.