ആലപ്പുഴ: കോടയും വ്യാജമദ്യവുമായി രണ്ടുപേരെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കാര്‍ത്തികപ്പള്ളി പുതുപ്പള്ളി ദേവികുളങ്ങര ചിറയത്ത് കിഴക്കതില്‍ വീട്ടില്‍ സുമിന്‍ രാജ് (26), പുതുപ്പള്ളി രാജേന്ദ്രഭവനത്തില്‍ രാജേന്ദ്രന്‍ എന്നിവരെയാണ് പിടികൂടിയത്. സുമിന്റെ പക്കല്‍നിന്ന് 250 ലിറ്റര്‍ കോട പിടികൂടി. രാജേന്ദ്രനെ മദ്യവില്പനയ്‌ക്കിടെയാണ് പിടികൂടിയത്. ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ് മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അബ്കാരി നിയമപ്രകാരം കേസെടുത്തു. റെയിഡില്‍ പ്രിവന്റീവ്ഓഫീസര്‍ എ. കുഞ്ഞുമോന്‍, എന്‍. ബാബു, സിഎഒമാരായ എം. റെനി, ടി. ജിയേഷ്, എസ്ആര്‍ റഹിം എന്നിവര്‍ പങ്കെടുത്തു.















