ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തില്‍ ഫെബ്രൂവരി 1 മുതല്‍ 8 വരെ നടക്കുന്ന കൊടിയേറ്റ് മഹോത്സവത്തിന്റെ വിജയത്തിനായി വിപുലമായ ആഘോഷകമ്മറ്റി രൂപീകരിച്ചു. കെ.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്, അജിത്ത് രാമവര്‍മ്മ, സി.മോഹനന്‍, കപ്പണ നാരായണന്‍ നമ്പ്യാര്‍ (രക്ഷാധികാരിമാര്‍). കെ.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ (പ്രസിഡണ്ട്), എം.പി.മുരളീദാസ് (സെക്രട്ടറി), ടി.രാജേഷ് (ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മറ്റിയാണ് രൂപീകരിച്ചത്.
















