തളിപ്പറമ്പ്: നാലുവരിപ്പാത നിര്‍മ്മാണത്തിനായി ഭൂമിയും വസ്തുവകകളും ഏറ്റെടുക്കുമ്പോള്‍ കാലങ്ങളായി കച്ചവടം നടത്തി ഉപജീവനം നടത്തിവരുന്ന സ്ഥാപനങ്ങളെയും അതിലെ നൂറ് കണക്കിന് തൊഴിലാളികളെയും പുനരധിവസിപ്പിക്കാനുള്ള നടപടികളുണ്ടാകണമെന്ന് ബിജെപി ആന്തൂര്‍ മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. കെ.സി.ദീപു അധ്യക്ഷത വഹിച്ചു. കെ.വി.ലക്ഷ്മണന്‍, കെ.പി.ജയശ്രീ, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















