ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ ഒരു പട്ടികവര്‍ഗക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ദല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ നന്ദിനി സുന്ദറിന്റെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍. ഇതിനിടെ നന്ദിനിയെ അറസ്റ്റ് ചെയ്യില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കി.
ജസ്റ്റിസുമാരായ മദന്‍ ബി.ലോകൂറും ആദര്‍ശ്കുമാര്‍ ഗോയലുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയത്. സുക്കാമയിലെ ഒരു പട്ടിക വര്‍ഗക്കാരന്റെ മരണത്തില്‍ നന്ദിനിയുള്‍പ്പെടെ പത്ത് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
















