Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ന്യൂ ജനറേഷന്‍ ബാങ്കുകള്‍ നോട്ടുകള്‍ മാറ്റിക്കൊടുക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 01:01 am IST
inKannur

കണ്ണൂര്‍: ജില്ലയിലെ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ 1000, 500 രൂപ നോട്ടുകള്‍ മാറ്റിനല്‍കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. എച്ച്ഡിഎഫ്‌സി, ആക്‌സിസ്, ഐസിഐസിഐ, ഇന്‍ഡസെന്റ് തുടങ്ങിയ ബാങ്കുകളാണ് നോട്ടുകള്‍ മാറ്റിനല്‍കാത്തത്. ജില്ലയിലെ നൂറുകണക്കിന് വരുന്ന ദേശസാല്‍കൃത ബാങ്കുകളില്‍ ദിനംപ്രതി ആയിരക്കണക്കിന് ആള്‍ക്കാരാണ് നോട്ടുകള്‍ മാറ്റാനായി എത്തുന്നത്. എന്നാല്‍ ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ സ്വന്തം ബിസിനസ്സുകള്‍ മാത്രമാണ് നടക്കുന്നത്. റിസര്‍വ്വ് അംഗീകാരമുളള മുഴുവന്‍ ബാങ്കുകളിലും റദ്ദാക്കിയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ സൗകര്യമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഇത് ബാധകമല്ലാത്ത രീതിയിലാണുള്ളത്. ജില്ലയിലെ ആയിരക്കണക്കിന് വരുന്ന ദേശസാല്‍കൃത ബാങ്കുകള്‍ ദിനംപ്രതി കോടിക്കണക്കിന് രൂപയാണ് മാറ്റിനല്‍കുന്നത്. കറന്‍സി ചെസ്റ്റുകള്‍ ഉള്ള ബാങ്കുകള്‍ക്ക് കണ്ണൂരില്‍ നിന്നാണ് നോട്ടുകള്‍ വിതരണം ചെയ്യുന്നതെങ്കിലും മറ്റ് ബാങ്കുകള്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നോട്ടുകള്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. ഇന്ന് മുതല്‍ ജില്ലയില്‍ കൂടുതല്‍ പണം എത്തിച്ചേരും. ചില ബാങ്ക് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയപക്ഷപാതം സ്വീകരിക്കുന്നത് മൂലം പൊതുജനങ്ങളുടെ അപ്രീതിക്ക് കാരണമാകുന്നുണ്ട്. ഇന്നലെ മുതല്‍ നഗരങ്ങളിലെ എടിഎമ്മുകളില്‍ പണം സുലഭമായിത്തുടങ്ങിയെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഇത് വേണ്ടത്ര ലഭ്യമായിത്തുടങ്ങിയിട്ടില്ല. പുറം കരാറുകാര്‍ പണം നിറക്കുന്ന എടിഎമ്മുകളിലാണ് പണം ലഭ്യമല്ലാതാകുന്നത്. 2000 രൂപ എടിഎമ്മുകളില്‍ നിന്നും ലഭിക്കണമെങ്കില്‍ നിലവിലെ സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കണം. ഇതിനായി കഠിനശ്രമം നടത്തിവരികയാണ് ബാങ്ക് അധികൃതര്‍. രാഷ്‌ട്രീയ കക്ഷിനേതാക്കളും നാട്ടുകാരും പല തരത്തിലുള്ള കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് മൂലമാണ് ഗ്രാമീണ മേഖലയിലെ ബാങ്കുകളില്‍ നോട്ടുകള്‍ മാറ്റാന്‍ ഇത്രയേറെ തിരക്ക് അനുഭവപ്പെടുന്നത്. ജില്ലാ സഹകരണ ബാങ്കുകളില്‍ കഴിഞ്ഞ ദിവസം അഞ്ചു കോടി രൂപ നല്‍കിയിരുന്നു. ഇന്ന് കൂടുതല്‍ തുക നല്‍കും. ഇതോടെ പ്രാഥമിക സഹകരണ ബാങ്കുകളിലും ആവശ്യത്തിന് പണമെത്തും. സംസ്ഥാനത്തെ 1604 സഹകരണ ബാങ്കുകളിലൂടെ രണ്ടായിരത്തോളം കോടി രൂപയുടെ പഴയ നോട്ടുകള്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഇവ മാറ്റിക്കൊടുക്കാനുള്ള പ്രവൃത്തികള്‍ നടക്കും. സഹകരണ ബാങ്കുകളില്‍ സ്വര്‍ണ്ണപ്പണയം, കാര്‍ഷിക വായ്‌പ, ദൈനംദിന ഇടപാടുകള്‍ എന്നിവ നിലവില്‍ നിലച്ച നിലയിലാണ്. ഇന്നുമുതല്‍ ചെറിയ തോതിലെങ്കിലും ഇത് പുനരാരംഭിക്കാനാകും. ഏജന്റുമാരുടെ ദൈനംദിന നിക്ഷേപങ്ങളിലൂടെ 50 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് പ്രതിമാസം സഹകരണ മേഖലയിലുണ്ടാകുന്നത്. രണ്ട് ദിവസമായി നിര്‍ത്തിവെച്ച ഇത്തരത്തിലുള്ള കലക്ഷനും ഇന്ന് മുതല്‍ പുനസ്ഥാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

Local News

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

India

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.