പത്തനംതിട്ട : കായികമേളയുടെ മൂന്നാം ദിനം വ്യക്തിഗതയിനങ്ങളില്‍ ആധിപത്യവുമായി വെണ്ണിക്കുളം സെന്റ്.ബഹനാന്‍സ് സ്‌കൂളിലെ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ലിന്റു ബിനോയ് ജോര്‍ജ്. 100,200,400 മീറ്റര്‍ സബ്ബ് ജൂനിയര്‍ വിഭാഗം ഓട്ടമത്സരത്തിലാണ് ലിന്റു സ്വര്‍ണ്ണ തിളക്കത്തിലേക്ക് പറന്നടുത്തത്. കഴിഞ്ഞവര്‍ഷം 400 മീറ്ററില്‍ സ്വര്‍ണ്ണവും 200 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. കഴിഞ്ഞവര്‍ഷമാണ് ആദ്യമായി കായിക മത്സരങ്ങളിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂളിലെ കായിക അധ്യാപകന്‍ വിനുവിന്റെയും കോച്ച് ശ്രീധരന്റെയും ശിക്ഷണമാണ് വിജയത്തിന് മുതല്‍ കൂട്ടായതെന്ന് ലിന്റു പറയുന്നു. അച്ഛന്‍ ബിനോയിയും അമ്മ മിനിയും വിദേശത്താണ്. മുത്തച്ഛന്‍ എബ്രഹാം ജോര്‍ജിന്റെ സംരക്ഷണത്തിലാണ് ലിന്റുവും സഹോദരന്‍ ക്ലിന്റനും. കൊച്ചുമകന്റെ വിജയം കാണാന്‍ കായികമേളയുടെ മൂന്നുദിവസവും പ്രായാധിക്യം മറന്ന് മുത്തച്ഛനും എത്തിയിരുന്നു. സഹോദരന്‍ ക്ലിന്റനും കായികമേഖലയോട് അഭിരുചിയുള്ള ആളാണ്.
















