ന്യുയോര്‍ക്ക്: ഡൊണാൾഡ് ട്രംപിന്റെ വിജയത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവർക്കെതിരെ പോലീസ് കേസ്. നടപടിയെന്നോണം പതിനഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമംലംഘിച്ച് പ്രകടനം നടത്തിയതിനാണ് നടപടി.
ന്യൂയോര്‍ക്കില്‍ ടൈംസ്ക്വയറില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. ‘നോട്ട് മൈ പ്രസിഡന്‍റ്, നോട്ട് ടുഡേ’ എന്ന മുദ്രാവാക്യം വിളിയുമായാണ് ആയിരങ്ങള്‍ ബോസ്റ്റണ്‍ മുതല്‍ ലോസ് ആഞ്ചലസ് വരെയുള്ള നഗരങ്ങളില്‍ പ്രകടനം നടത്തിയത്.
അയഭാര്‍ത്ഥി വിഷയവും ഒബാമകെയറും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. അ്റ്റലാന്‍റ, ഓസ്റ്റിന്‍, ബോസ്റ്റണ്‍, ചിഷക്കാഗോ, ഡെന്‍വര്‍, ഫിലാഡെല്‍ഫിയ, പോര്‍ട്ട്ലാന്‍റ്, സാന്‍ ഫ്രാന്‍സിസ്കോ, വാഷിംഗ്ടണ്‍ എന്നീ ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമായത്.
















