Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കെ.എം.സൂപ്പിക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:24 pm IST
inKannur

പാനൂര്‍: താമരസൂപ്പിയായി മാറി പെരിങ്ങളം മണ്ഡലത്തില്‍ വികസനപാത വിരിയിച്ച മുന്‍എംഎല്‍എ കെ.എം.സൂപ്പിക്ക് നാടിന്റെ അന്ത്യാജ്ഞലി. ഇന്നലെ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന കെ.എം.സൂപ്പി പാനൂരിന്റെ വികസനത്തിനു വഹിച്ച പങ്ക് ചെറുതല്ല. 1991ല്‍ പെരിങ്ങളത്തിന്റെ രാഷ്‌ട്രീയ അതികായന്‍ പി.ആര്‍.കുറുപ്പിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ കെ.എം.സൂപ്പി കേരള രാഷ്‌ട്രീയത്തില്‍ മറ്റൊരു തലത്തിലേക്ക് ആ വിജയത്തിന്റെ മാധുര്യത്തെ കൊണ്ടെത്തിച്ചു. കോലീബി സഖ്യമെന്ന് എതിരാളികള്‍ ആക്ഷേപിച്ചപ്പോഴും താമരസൂപ്പിയെന്ന് അഭിമാനത്തോടെ പറയാന്‍ മടികാണിക്കാതെ നിലകൊണ്ട കെഎം.സൂപ്പി എതിരാളികളെ വാക്ശരം കൊണ്ടു നേരിട്ടു. പാനൂര്‍ ബസ്റ്റാന്‍ഡ് നിര്‍മ്മാണത്തില്‍ എതിര്‍പ്പുകള്‍ പലകോണില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ബിജെപി നേതാക്കളായ പന്ന്യന്നൂര്‍ ചന്ദ്രന്‍, പുളിഞ്ഞോളി ബാലന്‍ തുടങ്ങിയവരുടെ സഹായത്തോടെ ബസ് സ്റ്റാന്റ് നിര്‍മ്മാണം ശ്രമകരമായി പൂര്‍ത്തിയാക്കി. വികസനത്തില്‍ രാഷ്‌ട്രീയം തടസ്സമാകരുതെന്ന ശാഠ്യമുണ്ടായിരുന്നു കെഎം.സൂപ്പിക്ക്. 20 വര്‍ഷം പാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചുവെന്നത് മാത്രം മതി ആ ജനകീയ അടിത്തറയുടെ ബലത്തെ അറിയാന്‍. സബ്ട്രഷറി, 110കെവി സബ്‌സ്‌റ്റേഷന്‍, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങി ടൗണില്‍ ഉയര്‍ന്നു നില്‍ക്കുന്ന വികസന അടയാളങ്ങളില്‍ എല്ലാം ഒരു സൂപ്പി ടച്ച് ദൃശ്യമാണ്. പാര്‍ട്ടിക്കുളളില്‍ അവസാനനാളുകളില്‍ ചില കോണുകളില്‍ നിന്നും എതിര്‍പ്പു യര്‍ന്നപ്പോഴും കെഎം.സൂപ്പി നിശ്ചയദാര്‍ഢ്യത്തോടെ അതിനെ നേരിട്ടതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. തന്റെ ആത്മകഥയായ നേര്‍ക്കുനേര്‍ ഒരു ജീവിതം എന്ന പുസ്തകം ഏറെ വിവാദമായിരുന്നു.സാമ്പത്തിക ഉയര്‍ച്ചയ്‌ക്കു വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുന്ന ധനാഢ്യരെ ക്രൂരമായി വിമര്‍ശിക്കുന്ന പുസ്തകം പല മുസ്ലീംലീഗ് നേതാക്കളുടെയും ഉറക്കം കെടുത്തുന്നതായിരുന്നു.ദീര്‍ഘകാലം പാനൂര്‍ ജുമാഅത്ത് മസ്ജിദ് പ്രസിഡണ്ടായിരുന്ന അദ്ദേഹം സാമുദായിക സൗഹാര്‍ദ്ധം ഊട്ടിയുറപ്പിക്കാനും എന്നും മുന്നിലുണ്ടായിരുന്നു.പിആര്‍.കുറുപ്പെന്ന രാഷ്‌ട്രീയ ഗുരുവിനെ തന്റെ തട്ടകത്തില്‍ നിന്നും തോല്‍പ്പിച്ചെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ പിആറിന്റെ മുന്നില്‍ പരാജയപ്പെട്ടു. ആ രാഷ്‌ട്രീയ സൗഹൃദം എന്നും സൂക്ഷിച്ചിരുന്നു ഇരുവരും. പാരമ്പര്യ ആയുര്‍വേദ ചികിത്സകനായിരുന്ന കെഎം.സൂപ്പി ഒരു നാടിന്റെ വികസനത്തിനും പുരോഗതിക്കുമായി അവസാനകാലം വരെ പ്രവര്‍ത്തിച്ചു. ഇന്നലെ പാനൂരില്‍ നടന്ന സര്‍വ്വകക്ഷി അനുസ്മരണയോഗത്തില്‍ എല്ലാവര്‍ക്കും പറയാന്‍ ഏറെ നന്മ മാത്രം ബാക്കിവെച്ചു പോയ കെഎം.സൂപ്പിയെ കുറിച്ചായിരുന്നു. കെപി.മോഹനന്‍, പി.സത്യപ്രകാശ്, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, വി.സുരേന്ദ്രന്‍, കെ.കെ.പവിത്രന്‍, എ.പ്രദീപന്‍, കെകെ.സജീവ്കുമാര്‍, പി.ടി.ജോസ്, പി.കുഞ്ഞുമുഹമ്മദ്, കെ.വി.രജീഷ്, പി.പ്രഭാകരന്‍ തുടങ്ങിയവര്‍ അനുശോചന യോഗത്തില്‍ പ്രസംഗിച്ചു .കാട്ടൂര്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി,മ ുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, കെ.പി.മോഹനന്‍, പി.സത്യപ്രകാശ്, ടി.പി.സുരേഷ്ബാബു, എന്‍.പി.ശ്രീജേഷ്, കെ.കെ.ധനഞ്ജയന്‍, വി.പി.സുരേന്ദ്രന്‍, കെ.പി.സഞ്ജീവ്കുമാര്‍, രാജേഷ്‌കൊച്ചിയങ്ങാടി, പൊട്ടങ്കണ്ടി അബ്ദുളള, കെ.സുരേന്ദ്രന്‍, പി.ജയരാജന്‍, കെ.വി.റംല, സൂപ്പി നരിക്കാട്ടേരി, കെപിഎ.റഹീം തുടങ്ങി രാഷ്‌ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. പാനൂരിന്റെ വികസനത്തിനു വാതായനം തുറന്ന രാഷ്‌ട്രീയ നേതാവായിരുന്നു കെഎം.സൂപ്പിയെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് അനുസ്മരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.