Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത; എംവിആര്‍ അനുസ്മരണത്തില്‍ നിന്നും പിണറായി വിട്ടു നിന്നു വീഡിയോ കോണ്‍ഫറന്‍സ് വഴി സെമിനാര്‍ ഉദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:09 pm IST
inKannur

കണ്ണൂര്‍: അണികളുടേയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടേയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇന്നലെ കണ്ണൂരില്‍ നടന്ന എംവിആര്‍ അനുസ്മരണ പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നു. പിണറായി പങ്കെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപം കൊണ്ട അഭിപ്രായഭിന്നതയും വിട്ടു നില്‍ക്കാന്‍ കാരണമായതായി സൂചനയുണ്ട്. കണ്ണൂരില്‍ ഇന്നലെ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം സംഘടിപ്പിച്ച എം.വി.രാഘവന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണ പരിപാടിയില്‍ നിന്നാണ് പിണറായി വിട്ടുനിന്നത്. അനുസ്മരണ പരിപാടിയുടെ ഉദ്ഘാടകനായിരുന്നു പിണറായി വിജയന്‍. അതേസമയം അനുസ്മരണ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ തിരുവനന്തപുരത്തു നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പിണറായി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രസംഗിച്ച പിണറായ എം.വി.രാഘവനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നത് പരിപാടിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു. പ്രസംഗത്തിലുടനീളം ആര്‍എസ്എസ്, ബിജെപി സംഘടനകളെ കുറ്റപ്പെടുത്താനാണ് പിണറായി ശ്രമിച്ചത്.

എം.വി.രാഘവന്റെ ജീവിതാവസാനംവരൈ സിപിഎം വേട്ടയാടിയ രാഘവന്റെ ചരമവാര്‍ഷിക പരിപാടി മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യുന്ന കാര്യം അച്ചടിച്ചുകൊണ്ട് പോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും നാടുനീളെ സ്ഥാപിച്ചിരുന്നു. കൂത്തുപറമ്പില്‍ ഡിവൈഎഫ്‌ഐക്കാരായ 5 പ്രവര്‍ത്തകര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദിയെന്നും കൊലയാളിയും വര്‍ഗ്ഗവഞ്ചകനുമെന്നും വിശേഷിപ്പിക്കുകയും ജീവിതാന്ത്യംവരെ രാഘവനെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സിപിഎമ്മിന്റെ പ്രധാന നേതാവും മുഖ്യമന്ത്രിയുമായ പിണറായി പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയിലും ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുളള പോഷക സംഘടനകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പാണ് പിണറായി വിജയന്റെ പിന്‍മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ബദല്‍ രേഖയുടെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട രാഘവനെ സിഎംപിയെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനോടൊപ്പം കൂടിയ ഘട്ടംതൊട്ട് മരണവരെ സിപിഎം നേതൃത്വവും അണികളും പലതരത്തില്‍ ഉപദ്രവിച്ചിരുന്നു.

മുഖ്യശത്രുവും വര്‍ഗ്ഗശത്രുവുമായി മുദ്രകുത്തപ്പെട്ട എംവിആര്‍ മരണപ്പെട്ടതോടെ പാര്‍ട്ടിക്കു സ്വീകാര്യനായി മാറുകയായിരുന്നു. കഴിഞ്ഞതവണ ഒന്നാം വാര്‍ഷിക ദിനാചരണ ചടങ്ങില്‍ മുഖ്യാതിഥിയായി പിണറായി പങ്കെടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എം.വി.രാഘവന്‍ അവസാനകാലത്ത് ഇടതുചേരിയില്‍ തിരിച്ചെത്തിയിരുന്നെന്നുമാണ് മരണാനന്തരം സിപിഎം പ്രചരിപ്പിച്ചത്.

ഇന്നലെ അരവിന്ദാക്ഷന്‍ വിഭാഗം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പിണറായി പങ്കെടുത്തില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പങ്കെടുത്തു. കൂത്തുപറമ്പ് രക്തസാക്ഷികളേയും രാഘവനെതിരെ പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളും മറന്ന് ജില്ലാ സെക്രട്ടറി എംവിആര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നാലു വോട്ടിനുവേണ്ടിയും സിഎംപിയുടെ സ്ഥാവര ജംഗമ വസ്തുക്കളിലും സഹകരണ സ്ഥാപനങ്ങളിലും കണ്ണുംനട്ടു കൊണ്ടുളള സിപിഎം നേതൃത്വത്തിന്റെ നിലപാടിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയുള്‍പ്പെടെ രാഘവന്‍ അനുസ്മരണ പരിപാടിയില്‍ സംബന്ധിക്കവെ കൂത്തുപറമ്പ് രക്തസാക്ഷികളില്‍ ഒരാളുടെ പിതാവിന്റേതായി ഫെയ്‌സ് ബുക്ക് പോസ്റ്റും ഇന്നലെ പ്രത്യക്ഷപ്പെട്ടു. ‘നിങ്ങളുടെ ഇടുങ്ങിയ രാഷ്‌ട്രീയ ചിന്താഗതിയും താന്‍ പ്രമാണിത്വവും, അഹങ്കാരവും കാരണം നിങ്ങളാല്‍ മാത്രം എന്റെ മകനടക്കമുള്ള 5 പേരുടെ ജീവന്‍ നഷ്ടപ്പെടേണ്ടിവന്നു. സ: പുഷ്പന്‍ ഇന്നത്തെ നിലയിലായി. നൂറ് കണക്കിന്ന് ചെറുപ്പക്കാര്‍ നിത്യരോഗികളായി മാറി. നിങ്ങളുടെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ നടത്തിയ കൊടുംക്രൂരത മറക്കാനോ പൊറുക്കാനോ കഴിയാത്തതാണ്. ഞങ്ങളുടെ ജീവനുള്ള കാലം വരെ നിങ്ങളെ കൊലയാളി എന്ന് വിളിച്ചു കൊണ്ടേയിരിക്കും പുതിയ തലമുറയുടെ മുന്നില്‍ നിങ്ങളെന്ന കൊലയാളിയുടെ വികൃതമുഖം ഞങ്ങള്‍ വരച്ചുകാണിച്ചുകൊണ്ടേയിരിക്കും’ എന്നാണ് പോസ്റ്റിട്ടത്.

സി.പി.ജോണ്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്ന് കണ്ണൂരില്‍ എംവിആര്‍ അനുസ്മരണ പരിപാടികള്‍ നടക്കും. മുന്‍ മഹാരാഷ്‌ട്ര ഗവര്‍ണ്ണറും കോണ്‍ഗ്രസ് നേതാവുമായ ശങ്കര നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.