ജിദ്ദ: സൗദി അറേബ്യയില്‍ ജനസംഖ്യ പ്രതിവര്‍ഷം 2.5 % വര്‍ധിക്കുന്നു. ഇവിടെ 37 % വിദേശികളാണ്. ആറു വര്‍ഷത്തിനിടയില്‍ ജനസംഖ്യ 16.54 % കൂടിയെന്നാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സിന്റെ റിപ്പോര്‍ട്ട്.
2010-ല്‍ 2,72,36,156 ആയിരുന്ന ജനസംഖ്യ ഇപ്പോള്‍ 3,17,42,308 ആയി. പുരുഷന്മാര്‍ 57.44 %. വര്‍ഷത്തില്‍ 2.54 % ജനസംഖ്യ കൂടുന്നു. പുരുഷന്മാരാണ് കൂടുതല്‍. 104 പുരുഷന്മാര്‍ക്ക് 100 സ്ത്രീകള്‍. 15 വയസില്‍ താഴെയുള്ളവരാണ് 25 %. 65 വയസിനു മേല്‍ പ്രായമുള്ളത് 3.2 % മാത്രം.
1,16,77,338 വിദേശികള്‍ സൗദിയില്‍ ഉള്ളതായാണ് സര്‍വേ റിപ്പോര്‍ട്ട്. ജിദ്ദ ഉള്‍ക്കൊള്ളുന്ന മക്കാ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉള്ളത്. 83 ലക്ഷം. റിയാദ് പ്രവിശ്യയില്‍ 80 ലക്ഷവും ദമാം ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ പ്രവിശ്യയില്‍ 48 ലക്ഷം.
















