ന്യൂദല്‍ഹി: കശ്മീരില്‍ സംഘര്‍ഷം വിതയ്‌ക്കാന്‍ പാക്കിസ്ഥാന്‍ സൈന്യവും ഭീകര സംഘടന ലഷ്‌കര്‍ ഇ തൊയ്ബയുമായി ചേര്‍ന്ന് കണ്‍ട്രോള്‍ റൂം തുടങ്ങിയതായി എന്‍ഐഎ.
മുസഫറാബാദിലാണ് ‘ആല്‍ഫ 3’ എന്ന പേരിലുള്ള കണ്‍ട്രോള്‍ റൂം. ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിനു പിന്നില്‍ ആല്‍ഫ ആയിരുന്നുവെന്നും എന്‍ഐഎ വെളിപ്പെടുത്തുന്നു.
അടുത്തിടെ പിടിയിലായ ബഹദൂര്‍ അലിയില്‍ നിന്നാണ് വിവരം ലഭിച്ചത്. ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയിദിലൂടെ ആല്‍ഫയുടെ പ്രവര്‍ത്തനം. ജനങ്ങളെ മുന്നില്‍നിര്‍ത്തി സൈന്യത്തിനെതിരെ ആക്രമണമഴിച്ചുവിട്ടു. നിയന്ത്രണരേഖയ്‌ക്കടുത്ത് വിന്യസിച്ചിട്ടുള്ള ഭീകരരെ നിയന്ത്രിക്കുന്നതും ഈ കണ്‍ട്രോള്‍ റൂം. പാക്ക് സൈനിക ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറുന്നുവെന്നും അലി പറയുന്നു.
എകെ 47 തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ തുടങ്ങിയവ പാക്കിസ്ഥാന്‍ നല്‍കുന്നു. അലിക്ക് ജിപിഎസ്, വടക്കുനോക്കിയന്ത്രം, റൂട്ട് മാപ്പുകള്‍ എന്നിവയും പാക്ക് സൈന്യം നല്‍കി. അലിയുടെ വെളിപ്പെടുത്തലുകള്‍ വീഡിയൊയിലാക്കി പാക്കിസ്ഥാന് കൈമാറി. ഈ വീഡിയൊ എന്‍ഐഎ പുറത്തുവിട്ടു.
















