ബെംഗളൂരു: ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, റണ്‍വെയിലെ അറ്റകുറ്റപണികള്‍ക്ക് രണ്ടര മാസം അടച്ചിടുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍.
അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ ഏപ്രില്‍ 30 വരെ രാവിലെ 10.30 മുതല്‍ വൈകിട്ട് 5.00 വരെയാണ് നിയന്ത്രണം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം വിമാന സര്‍വ്വീസുകള്‍ പുനഃക്രമീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
















