Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എല്‍ ആന്റ് ടി ഫിനാന്‍സിലെ 47 ലക്ഷം രൂപയുടെ മോഷണം; നാല് പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 11:35 am IST
inKollam

കൊട്ടാരക്കര: ധനകാര്യസ്ഥാപനങ്ങളിലെ ലോക്കര്‍സഹിതം 47 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ നാല് പ്രതികള്‍ പിടിയില്‍. സൂത്രധാരനായ അഞ്ചാമനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

നെടുവത്തൂര്‍ അമ്പലത്തുംകാല സുനിതാഭവനില്‍ സുനില്‍ബാബു (23), അംബികാ വിലാസത്തില്‍ അഖില്‍ (20), ചാലൂക്കോണം വിഷ്ണുവിഹാറില്‍ വിഷ്ണു (25), അമ്പലത്തുംകാല കൊതുമ്പില്‍ തെക്കേക്കര രമ്യഭവനില്‍ രഞ്ജിത്ത് (25) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ ശ്യാമിനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒക്‌ടോബര്‍ 27നായിരുന്നു കൊട്ടാരക്കര ചന്തമുക്കിലുള്ള എല്‍ ആന്റ്ടി മൈക്രൊഫിനാന്‍സ് എന്ന സ്ഥാപനത്തിലെ ലോക്കര്‍സഹിതം 42 ലക്ഷം രൂപ മോഷണം പോകുന്നത്.

സംഭവത്തെ തുടര്‍ന്ന് ആന്റിതെഫ്റ്റ് സ്‌ക്വാഡ് വിദഗ്ദരുടെ സഹായത്തോടെ അന്വേഷണം വ്യാപിച്ചെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. അമ്പലത്തുംകാല ഭാഗത്ത് ദീപാവലി ദിവസം കുറെ ചെറുപ്പക്കാര്‍ പണം ധൂര്‍ത്തടിക്കുകയും ആവശ്യത്തിലധികം പടക്കം പൊട്ടിക്കുകയും ചെയ്തതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. ഇവരെ ചുറ്റിപറ്റി നടത്തിയ അന്വേഷണത്തില്‍ ശ്യാം ക്രിമിനല്‍കേസിലെ പ്രതിയും രഞ്ജിത്ത് ഹരിപ്പാട്ടുള്ള ധനകാര്യസ്ഥാപനത്തില്‍ ജോലിയിലിരിക്കെ പണാപഹരണകേസില്‍ പുറത്താക്കപ്പെട്ടയാളും എല്ലാവരും കഞ്ചാവ് ഉപയോഗിക്കുന്നവരുമാണെന്ന് കണ്ടത്തി. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികളെ നിരീക്ഷിച്ചാണ് സുനില്‍ബാബുവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെ പറ്റിയും നെടുവത്തൂരില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ മോഷണവിവരവും അറിയുന്നത്.

ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ആന്റ്ടി ഫിനാന്‍സില്‍ നിന്ന് 42 ലക്ഷം രൂപ കവര്‍ന്നത് ഒന്നും രണ്ടും പ്രതികളും പിടികൂടാനുള്ള ശ്യാമും ചേര്‍ന്നാണ്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നെടുവത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനമായ എസ്‌കെഎസ് ഫിനാന്‍സില്‍ നിന്നും ലോക്കര്‍ അടക്കം അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ മോഷ്ടിക്കാന്‍ സുനിലിനൊപ്പം ഉണ്ടായിരുന്നവരാണ് വിഷ്ണുവും രഞ്ജിത്തും. സുനിലിന്റെ വീട്ടിലെ ഹോം തിയറ്ററിന്റെ ബോക്‌സില്‍ നിന്നും 17 ലക്ഷം രൂപയും കണ്ടെത്തി. ബാക്കിപണം പ്രതികള്‍ വീതിച്ചെടുക്കുകയും 40ഓളം പേര്‍ക്ക് 2000 രൂപ വീതം നല്‍കുകയും ചെയ്തു. പ്രതികള്‍ മൂന്നുപേരും കൂടി ബൈക്കില്‍ എത്തി ആക്‌സോബ്ലേഡ് ഉപയോഗിച്ച് പൂട്ട് പൊളിച്ചശേഷം ലോക്കറുമായി കടന്നുകളയുകയായിരുന്നു. സുനിലിന്റെ വീട്ടിലെത്തി ആരുമില്ലാത്ത സമയത്ത് കോടാലി ഉപയോഗിച്ച് ലോക്കര്‍ വെട്ടിപൊളിച്ചശേഷം പണം എടുക്കുകയായിരുന്നു. ലോക്കര്‍ സുനിലിന്റെ വീടിന് സമീപത്തു നിന്നും കണ്ടെടുത്തു.

നെടുവത്തൂര്‍ കേസിലെ ലോക്കര്‍ ഇരുമ്പനങ്ങാടിന് സമീപമുള്ള കിണറ്റില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ സമ്മതിച്ചു. പ്രതികളിലൊരാളായ അഖില്‍ ലോക്കറിലെ പണം കണ്ട് ഭയന്ന് അന്ന് തന്നെ ചെങ്കോട്ടയിലേക്ക് ജോലിക്കായി പോയി. ഇയാള്‍ക്ക് 2000 രൂപ മാത്രമെ മറ്റുള്ളവര്‍ നല്‍കിയുള്ളൂവെന്നും പോലീസ് പറഞ്ഞു. പുതിയ ബൈക്കിനും കാറും എല്ലാ പ്രതികള്‍ അഡ്വാന്‍സ് നല്‍കുകയും വിവിധയിടങ്ങളില്‍ ടൂറിന് പോയതായും ഡിവൈഎസ്പി കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡിവൈഎസ്പിയെ കൂടാതെ സിഐ ഷൈനുതോമസ്, ആന്റിതെഫ്റ്റ് സ്‌ക്വാഡ് എസ്‌ഐ ബിനോജ്, എസ്‌ഐ ശിവപ്രകാശ്, ആന്റിതെഫ്റ്റ് എഎസ്‌ഐ മാരായ എ.സി.ഷാജഹാന്‍, ശിവശങ്കരപിള്ള, സജിജോണ്‍, എസ്‌സിപിഒമാരായ അജയകുമാര്‍, രാധാകൃഷ്ണപിള്ള, ആഷിര്‍കോഹൂര്‍, ബിനു, എഎസ്‌ഐമാരായ അബ്ദുള്‍സലാം, രമേശന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.