മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജയ്‌വന്തി ബെൻ മേത്ത (78) അന്തരിച്ചു. മുംബൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെ 1.30നായിരുന്നു അന്ത്യം. അടല്‍ബിഹാരി വാജ്‌പേയ് സര്‍ക്കാരിലാണ് ഇവര്‍ മന്ത്രിയായിരുന്നത്.
ഇന്നു വൈകിട്ട് അഞ്ചിന് മുംബൈയിലെ ശിവജി പാര്‍ക്ക് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ ജയ് വന്തിയുടെ മരണത്തില്‍ അനുശോചനമറിയിച്ചു.
















