ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി ദുരുപയോഗം ചെയ്ത അച്ഛനും ബന്ധുക്കളും അറസ്റ്റില്‍. ഇവരുടെ പതിനാലു വയസുമാത്രമായ സഹോദരനും ഇവരെ ചൂഷണം ചെയ്തിരുന്നതായി പോലീസ് സംശയിക്കുന്നു.
എട്ടും പത്തും വയസുള്ള രണ്ടു പെണ്‍കുട്ടികളെ ഹൈദരാബാദിലെ അവരുടെ വീട്ടില്‍ നിന്ന് പോലീസ് ഇന്നലെ രക്ഷിച്ചു. പിതാവും അമ്മാവന്മാരും, സഹോദരനും സുഹൃത്തുക്കളും തങ്ങളെ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നതായി അവര്‍ പോലീസിനോട് വെളിപ്പെടുത്തി. പോലീസ് അവരുടെ മാതാപിതാക്കളെയും ബന്ധു ജാഫറിനെയും സഹോദരനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
കുട്ടികളുടെ അമ്മയുടെ അവിഹിതക്കാരനായ ജാഫറാണ് ഇവരെ ആദ്യമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു കുട്ടി ടീച്ചറിനോട് വയറുവേദനയാണെന്ന് പറഞ്ഞതോടെയാണ് സംശയം തുടങ്ങിയത്. വിവരം അവര്‍ ബാലാവകാശ സംഘടനയോട് പറഞ്ഞു.
പെണ്‍കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി. കുട്ടികളെ വച്ച് പ്രവര്‍ത്തിക്കുന്ന വന്‍ സെക്‌സ് റാക്കറ്റ് ഇതിനു പിന്നിലുണ്ടെന്ന് പോലീസ് കരുതുന്നു.
















